എയിംസിൽ 
നഴ്‌സിങ്‌ ഓഫീസർ



ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്ററ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ (AIIMS) വിവിധ സംസ്ഥാനങ്ങളിലെ നഴ്‌സിങ്‌ ഓഫീസർ തസ്‌തികയിൽ റിക്രൂട്ട്‌മെന്റിന്‌ അപേക്ഷ ക്ഷണിച്ചു. 3055 ഒഴിവുണ്ട്‌. നഴ്‌സിങ്‌ ഓഫീസർ  റിക്രൂട്ട്‌മെന്റ്‌ കോമൺ എലിജിബിലിറ്റി ടെസ്‌റ്റ് (NORCET) ജൂണിൽ. ഭട്ടിൻഡ, ഭോപ്പാൽ, ഭുവനേശ്വർ, ബിബി നഗർ, ബിലാസ്‌പുർ, ദിയോഗർ, ഗോരക്‌പുർ, ജോഡ്‌പുർ, കല്യാണി, മംഗളഗിരി, നാഗ്‌പുർ, റായ്‌ബറേലി, ന്യുഡൽഹി, പട്‌ന, റായ്‌പുർ, രാജ്‌കോട്ട്‌, ഋഷികേശ്‌, വിജയപുർ ജമ്മു എന്നിവിടങ്ങളിലെ എയിംസ്‌ സ്ഥാപനങ്ങളിലാണ്‌ നിയമനം. യോഗ്യത: ബിഎസ്‌സി നഴ്‌സിങ്‌/ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്‌. പ്രായം: 18–-30.  അപേക്ഷിക്കേണ്ട അവസാന തീയതി മെയ്‌ അഞ്ച്‌. വിശദവിവരങ്ങൾക്ക്‌ www.aiimsexams.ac.in കാണുക. Read on deshabhimani.com

Related News