കേരള ചിക്കനിൽ ഫാം സൂപ്പർവൈസർ



കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ്‌ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ ‌(കേരള ചിക്കൻ) ഫാം സൂപ്പർവൈസർ 14 ഒഴിവുണ്ട്‌. കോട്ടയം 1, എറണാകുളം 1, തൃശൂർ 2, പാലക്കാട്‌ 2, കോഴിക്കോട്‌ 3, കൊല്ലം 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  യോഗ്യത പൗൾട്രി പ്രൊഡക്‌ഷൻ ആൻഡ്‌ ബിസിനസ്‌ മാനേജ്‌മെന്റിൽ ബിരുദം, കംപ്യൂട്ടർ അറിയണം, അല്ലെങ്കിൽ പൗൾട്രി പ്രൊഡക്‌ഷൻ ഡിപ്ലോമയും കംപ്യൂട്ടർ പരിജ്ഞാനവും. പൗൾട്രി ഇൻഡസ്‌ട്രിയിൽ പ്രവൃത്തിപരിചയമുള്ളവർക്കും ഡ്രൈവിങ്‌ ലൈസൻസുള്ളവർക്കും മുൻഗണന.  ഉയർന്ന പ്രായം 30. 2021 ജനുവരി അഞ്ചിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. എഴുത്ത്‌ പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ്‌ ‌‌ തെരഞ്ഞെടുപ്പ്‌. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും www.keralachicken.org.in. അപേക്ഷ സ്വീകരിക്കേണ്ട അവസാന തിയതി മാർച്ച്‌ 25.   Read on deshabhimani.com

Related News