പുതുച്ചേരി എൻഐടിയിൽ അധ്യാപക–- അധ്യാപകേതര തസ്‌തിക



കാരയ്‌ക്കലിലെ പുതുച്ചേരി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ അധ്യാപക–-അധ്യാപകേതര തസ്‌തികകളിൽ ഒഴിവുണ്ട്‌. അധ്യാപക തസ്‌തികകളിൽ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ  തസ്‌തികകളിലാണ്‌ ഒഴിവ്‌. സിഎസ്‌ഇ, സിവിൽ, ഇസിഇ, ഇഇഇ, മെക്കാനിക്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌, ഇംഗ്ലീഷ്‌ , ഇക്കണോമിക്‌സ്‌ വിഷയങ്ങളിലാണ്‌ അവസരം. അധ്യാപകേതര തസ്‌തികകളിൽ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ, ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ സൂപ്രണ്ടന്റ്‌, ജൂനിയർ അസിസ്‌റ്റന്റ്‌, ഓഫീസ്‌ അറ്റൻഡന്റ്‌ തസ്‌തികകളിലാണ്‌ ഒഴിവ്‌. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച്‌ 10. വിശദവിവരം www.nitpy.ac.in Read on deshabhimani.com

Related News