സഹകരണ സംഘങ്ങളിൽ അവസരം



സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെ 190 ഒഴിവുകളിലേക്ക്‌ സഹകരണ സർവീസ്‌ പരീക്ഷാബോർഡ്‌ അപേക്ഷ ക്ഷണിച്ചു. അസിസ്‌റ്റന്റ്‌ സെക്രട്ടറി, ചീഫ്‌ അക്കൗണ്ടന്റ്‌, ഡെപ്യൂട്ടി ജനറൽ മാനേജർ, ജൂനിയർ ക്ലർക്ക്‌/കാഷ്യർ, ഡാറ്റ എൻട്രി ഓപറേറ്റർ എന്നീ തസ്‌തികകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌.  പരീക്ഷാബോർഡ്‌ നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ്‌ തയ്യാറാക്കുന്ന റാങ്ക്‌ ലിസ്‌റ്റ്‌ പ്രകാരമാണ്‌ നിയമനം. പ്രായം 18–40. 2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  വിശദമായ വിജ്ഞാപനവും അപേക്ഷാഫോറത്തിന്റെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.  അപേക്ഷ മാർച്ച്‌ അഞ്ച്‌ വൈകിട്ട്‌ അഞ്ചിനകം സഹകരണ സർവീസ്‌ പരീക്ഷാബോർഡിൽ ലഭിക്കണം. Read on deshabhimani.com

Related News