സുപ്രീം കോടതിയിൽ കോർട്ട്‌‌ അസിസ്‌റ്റന്റ്



സുപ്രീം കോടതിയിൽ കോർട്ട്‌ അസിസ്‌റ്റന്റ് ‌(ജൂനിയർ ട്രാൻസ്‌ലേറ്റർ) തസ്‌തികയിൽ 30 ഒഴിവുണ്ട്‌. മലയാളം, തമിഴ്‌, കന്നഡ, അസമീസ്‌, ബംഗാളി, തെലുങ്ക്‌, ഗുജറാത്തി‌, ഉറുദു, മറാഠി, മണിപ്പൂരി, ഒഡിയ, പഞ്ചാബി എന്നീ ഭാഷകളിൽ രണ്ട്‌ വീതവും ഹിന്ദിയിൽ അഞ്ചും നേപ്പാളിയിൽ ഒന്നും ഒഴിവുകളാണുള്ളത്‌. യോഗ്യത ഇംഗ്ലീഷും അതത്‌ ഭാഷയും വിഷയങ്ങളായുള്ള ബിരുദവും വിവർത്തനത്തിലെ ഡിപ്ലോമ/ സർടിഫിക്കറ്റ്‌ കോഴ്‌സും അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവർത്തനത്തിൽ രണ്ട്‌ വർഷത്തെ പരിചയം. കംപ്യൂട്ടർ അറിയണം. ഉയർന്ന പ്രായം 25. വിശദവിവരത്തിന്‌ www.sci.gov.in . അപേക്ഷ ഓൺലൈനായി നൽകാം അവസാന തിയതി മാർച്ച്‌ 13.   Read on deshabhimani.com

Related News