എയർപോർട്ട്‌ അതോറിറ്റിയിൽ 
53 സീനിയർ അസിസ്‌റ്റന്റ്‌



എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ നോർത്തേൺ റീജണിലെ വിവിധ വിമാനത്താവളങ്ങളിൽ 53 ഒഴിവുണ്ട്‌.  നോൺ എക്‌സിക്യൂട്ടീവ്‌ കേഡർ തസ്‌തികയായ സീനിയർ അസിസ്‌റ്റന്റ്‌ ഒഴിവാണുള്ളത്‌.  ഔദ്യോഗിക ഭാഷ, ഫിനാൻസ്‌, ഇലക്‌ട്രോണിക്‌സ്‌   വിഭാഗങ്ങളിലാണ്‌ അവസരം. ഉയർന്ന പ്രായം: 30. ഓൺലൈൻ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20. വിശദവിവരങ്ങൾക്ക്‌ www.aai.aero/careers കാണുക. Read on deshabhimani.com

Related News