ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അപ്രന്റിസ്



ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് ഐടിഐക്കാർക്ക് അപേക്ഷിക്കാം. ഇലക്ട്രീഷ്യൻ 25, ഇൻസ്ട്രുമെന്റ് മെക്കാനിക് 02, മെക്കാനിക് ഡീസൽ 11, വെൽഡർ(ജിആൻഡ്ഇ) 15, ഫിറ്റർ 10, ടർണർ 08, എസി ആൻഡ് റഫ്രിജറേഷൻ മെക്കാനിക് 02, ഡ്രോട്സ്മാൻ മെക്കാനിക്കൽ 03, ഡ്രോട്സ്മാൻ സിവിൽ 03, സർവേയർ 03, കാർപന്റർ 03, പ്ലംബർ 02 എന്നിങ്ങനെ ആകെ 87 ഒഴിവുണ്ട്. 2016ന്മുമ്പ് ഐടിഐ പാസ്സായവർ അപ്രന്റിസ്ഷിപ്പിന് വിധേയമായിട്ടില്ലെന്നും തൊഴിൽ ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലം നൽകണം. www.hindustancopper.com എന്ന വെബ്സൈറ്റിൽ അപേക്ഷാഫോറത്തിന്റെ മാതൃക ലഭിക്കും. അപേക്ഷിക്കുന്നവർ www.apprenticeship.gov.inൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നമ്പർ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ സർടിഫിക്കറ്റുകളുടെ പകർപ്പ്, രണ്ട് പാസ്പോർട്സൈസ് ഫോട്ടോ എന്നിവ പൂരിപ്പിച്ച അപേക്ഷയോടൊപ്പംManager(HR), Hindusthan Copper Limited, Malanjkhand Copper Project, Tehsil, Birsa P O, Malanjkhand, District Balaghat, Madhya Pradesh481116 എന്ന വിലാസത്തിൽ നവംബർ 24നകം ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ ഏത് ട്രേഡിലേക്കുള്ള അപേക്ഷയെന്ന് രേഖപ്പെടുത്തണം. വിശദവിവരം website ൽ.   Read on deshabhimani.com

Related News