ഇന്‍ഷുറന്‍സ് ഏജന്റ്‌ , ഫീല്‍ഡ് ഓഫീസര്‍ നിയമനം



മഞ്ചേരി പോസ്റ്റല്‍ ഡിവിഷണില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട്‌ ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കും. അപേക്ഷകര്‍ പത്താം ക്ലാസ് ജയിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള സ്വയംതൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്ട് ഏജന്റുമാരായും സർക്കാർ സര്‍വീസില്‍നിന്ന് വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും. അപേക്ഷകര്‍ മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരാകണം. സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷണ്‍ മഞ്ചേരി 676121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  അവസാന തിയതി ജൂണ്‍ 30. ഫോണ്‍: 04832766840/27662330. Read on deshabhimani.com

Related News