കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ 
195 ഒഴിവ്‌



കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പിന്‌ കീഴിലുള്ള അഗ്രിക്കൾച്ചറൽ സയന്റിസ്‌റ്റ്‌ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ (ASRB) സബ്‌ജക്ട്‌ മാറ്റർ സ്‌പെഷ്യലിസ്‌റ്റ്‌, സീനിയർ ടെക്‌നിക്കൽ ഓഫീസർ തസ്‌തികളിലേക്കുള്ള നിയമനത്തിന്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 195 ഒഴിവുണ്ട്. കേരളത്തിൽ കാസർകോട്‌ സിപിസിആർഐ, എറണാകുളം സിഎംഎഫ്‌ആർഐ എന്നിവിടങ്ങളിൽ ഒഴിവുണ്ട്‌. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം: 21–-35.  ഓൺലൈൻ എഴുത്തുപരീക്ഷയുണ്ടാവും. മാർച്ച്‌ 22 മുതൽ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 10.  കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രം. വിശദവിവരങ്ങൾക്ക്‌ http://www.asrb.org.in കാണുക. Read on deshabhimani.com

Related News