ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡിൽ അവസരം



വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ്‌ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ 43 ഒഴിവുണ്ട്‌. സ്ഥിരനിയമനവും കരാർ നിയമനവുമുണ്ട്‌. മാനേജർ (ലീഗൽ,  കമേഴ്‌സ്യൽ, ടെക്‌നിക്കൽ), അസിസ്‌റ്റന്റ്‌ മാനേജർ എന്നിവയിലാണ്‌ സ്ഥിര നിയമനം. ഡെപ്യൂട്ടി പ്രോജക്ട്‌ ഓഫീസർ, സീനിയർ അഡ്വൈസർ, സീനിയർ കൺസൾട്ടന്റ്‌, മെഡിക്കൽ ഓഫീസർ തുടങ്ങിയ തസ്‌തികയിലാണ്‌ കരാർ നിയമനം. മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി പ്രോജക്ട്‌ ഓഫീസർ (ലീഗൽ)  തസ്‌തികകളിലേക്ക്‌ ഏപ്രിൽ 16 വരെയും മറ്റ്‌ തസ്‌തികകളിൽ മാർച്ച്‌ 21 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്‌ www.hslvizag.in കാണുക. Read on deshabhimani.com

Related News