തൊഴിലുറപ്പ് പദ്ധതിയിൽ 164 റിസോഴ്‌സ് പേഴ്‌സൺ



തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളക്ക് കീഴിൽ ജില്ല, ബ്ലോക്ക്  സോഷ്യൽ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സൺസണെ നിയമിക്കും. 164 ഒഴിവുണ്ട്. ബ്ലോക്ക്  സോഷ്യൽ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സൺസിന്റെ 150, ജില്ലാ സോഷ്യൽ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സൺസിന്റെ 14 ഒഴിവാണുള്ളത്. യോഗ്യത ബിരുദാനന്തരബിരുദം, സോഷ്യൽ ഓഡിറ്റിങ്ങിൽ പരിചയം, എൻജിഒ/സന്നദ്ധസംഘടനകളിൽ ഒരുവർഷത്തെ പരിചയം അല്ലെങ്കിൽ ബിരുദവും സോഷ്യൽ ഓഡിറ്റിങ്ങിൽ പരിചയം,  എൻജിഒ/സന്നദ്ധസംഘടനകളിൽ മൂന്ന് വർഷത്തെ പരിചയം. കംപ്യൂട്ടർ, ഇന്റർനെറ്റിൽ അറിവുണ്ടാകണം. തൊഴിലുറപ്പ് പദ്ധതി പ്രവർത്തനത്തിലുള്ള അറിവും പരിചയവും അവകാശാധിഷ്ഠിത നിയമങ്ങളുടെ ( വിവരാവകാശം, വനാവകാശം, വിദ്യാഭ്യാസാവകാശം തുടങ്ങിയവ) നിർവഹണവുമായി ബന്ധപ്പെട്ട ക്യാമ്പയിൻപ്രവർത്തനത്തിൽ പങ്കാളിത്തം എന്നിവ അഭിലഷണീയമാണ്. പ്രായം: 2018 മാർച്ച് ഒന്നിന് 55 വയസ്സ് തികയാൻ പാടില്ല. രണ്ട് തസ്തികകളിലും സ്ത്രീകൾ, എസ്‌സി, എസ്ടി  വിഭാഗക്കാർക്ക് മുൻഗണന. വിശദവിവരവും അപേക്ഷാഫോറവും www.rdd.kerala.gov.in/ www.nregs.kerala.gov.in എന്നീ website കളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ brpsocialaudit@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യണം. അവസാന തിയതി മാർച്ച് 22. Read on deshabhimani.com

Related News