കൊച്ചിൻ ഷിപ്‌യാർഡിൽ ഷിപ്‌ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനി



കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ ഷിപ്പ്ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനീസിന്റെ ഒഴിവുണ്ട്. മെക്കാനിക്കൽ ഒന്ന്(എസ്ടി), ഇലക്ട്രിക്കൽ 07 (ജനറൽ05, എസ്‌സി01, എസ്ടി01). എസ്എസ്എൽസിയും  60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ഡിപ്ലോമയും കാഡിൽ പ്രാവീണ്യം വേണം. പ്രായം 25 വയസ്സിൽ കൂടരുത്. എഴുത്ത്  പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആകെ നൂറ് മാർക്കിൽ എഴുത്ത്പരീക്ഷക്ക് 60, പ്രായോഗിക പരീക്ഷക്ക് 20, ഡിപ്ലോമയുടെ വെയിറ്റേജ് 20 എന്നിങ്ങനെയാണ്. അപേക്ഷാഫീസ്  നൂറുരൂപ. എസ്‌സി/എസ്ടി/  ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഫീസടയ്‌ക്കേണ്ടതും അപേക്ഷിക്കേണ്ടതും ഓൺലൈനായാണ്. അപേക്ഷിക്കാനുള്ള അവസാനതിയതി മാർച്ച് 26. വിശദവിവരത്തിന് www.cochinshipyard.comwww.cochinshipyard.com Read on deshabhimani.com

Related News