ബിഇസിഐഎല്ലിൽ 131 ഒഴിവ്



ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിൽ പേഷ്യന്റ് കെയർ മാനേജർ 35, പേഷ്യന്റ് കെയർ കോഓർഡിനേറ്റർ 96 ഒഴിവുണ്ട്. പേഷ്യന്റ് കെയർ മാനേജർ യോഗ്യത ലൈഫ് സയൻസിൽ ബിരുദം. ഹോസ്പിറ്റൽ/ ഹെൽത്ത്‌കെയർ മാനേജ്‌മെന്റിൽ ഫുൾടൈം പിജി, യോഗ്യത നേടിയ ശേഷം  ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 40. പേഷ്യന്റ് കെയർ കോഓർഡിനേറ്റർ  ലൈഫ് സയൻസിൽ ഫുൾടൈം ബിരുദമുള്ളവർക്ക് മുൻഗണന. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം. യോഗ്യത നേടിയശേഷം ആശുപത്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 35. അപേക്ഷാഫോറവും വിശദവിവരവും www.becil.com www.becil.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രണ്ട് പാസ്‌പോർട് സൈസ് ഫോട്ടോസഹിതം BECIL's Corporate Office, C-56, A/17, Sector-62, Noida-201307    എന്ന വിലാസത്തിൽ ഏപ്രിൽ ഒമ്പതിനകം ലഭിക്കണം.   Read on deshabhimani.com

Related News