ട്രാൻസ്ജെൻഡർ സെല്ലിൽ



സാമൂഹ്യനീതി വകുപ്പിൽ ട്രാൻസ്ജെൻഡർ സെൽ രൂപീകരിക്കാൻ ട്രൻസ്ജെൻഡർ വിഭാഗത്തിൽനിന്നും പ്രോജക്ട് ഓഫീസർ‐ 01, പ്രോജക്ട് അസിസ്റ്റന്റ്‐ 02, ഓഫീസ് അസിസ്റ്റന്റ്‐ 01 എന്നീ തസ്തികകളിൽ നിയമനത്തിനായി വാക്‐ഇൻ‐ ഇന്റർവ്യു നടത്തും. കരാർ അടിസ്ഥനത്തിലാണ് നിയമനം. പ്രോജക്ട് ഓഫീസർ യോഗ്യത ഡിഗ്രിയും കംപ്യൂട്ടർ പരിജ്ഞാനവും(ബിരുദാനന്തരബിരുദം അഭിലഷണീയം), പ്രായം 25‐45. പ്രോജക്ട് അസിസ്റ്റന്റ് യോഗ്യത ബിരുദം, ഓഫീസ് അറ്റൻഡന്റ് യോഗ്യത പത്താം ക്ലാസ്സ് ജയം, ഇരുതസ്തികകളിലും പ്രായം 20‐40. വാക്‐ ഇൻ‐ ഇന്റർവ്യു  ഫെബ്രുവരി 20ന്  പകൽ 11ന് സാമൂഹ്യനീതി ഡയറക്ടറുടെ ചേംബർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം. Read on deshabhimani.com

Related News