പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജോലി ഒഴിവുകള്‍



അമ്പലവയല്‍ > കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള അമ്പലവയല്‍ (വയനാട്) പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ടീച്ചിങ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 28ന് രാവിലെ 9ന് നടക്കും. ഹോര്‍ട്ടിക്കള്‍ച്ചര്‍ (2), പ്ളാന്റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്സ് (1), പ്ളാന്റ് പാത്തോളജി (1), സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ കെമിസ്ട്രി (1), അഗ്രോണമി (1)  എന്നീ ഡിസിപ്ളിനുകളില്‍ ബിഎസ്സി അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടിക്കള്‍ച്ചറും അതത് ഡിസിപ്ളിനിലെ എംഎസ്സിയും, വെറ്ററിനറി/അനിമല്‍ മാനേജ്മെന്റ് (1) ന് എംവിഎസ്സിയുമാണ് യോഗ്യത. വേതനം പ്രതിമാസം പരമാവധി 35,000 രൂപ. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ (സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം), ബയോഡാറ്റ എന്നിവ സഹിതം രാവിലെ 9ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഹാജരാകണം. വെബ്സൈറ്റ്: www.kau.in. Read on deshabhimani.com

Related News