864 എൻജിനിയറിങ്‌ 
എക്‌സിക്യൂട്ടീവ്‌ ട്രെയിനി



 നാഷണൽ തെർമൽ പവർ കോർപറേഷനിൽ(എൻടിപിസി) എൻജിനിയറിങ്‌ എക്‌സിക്യൂട്ടീവ്‌ ട്രെയിനിയുടെ 864 ഒഴിവുണ്ട്‌. ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ്‌, ഇൻസ്‌ട്രുമെന്റേഷൻ, സിവിൽ, മൈനിങ്‌ എൻജിനിയറിങ്‌ ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം.  ഗ്രാജ്വേറ്റ്‌ ആപ്‌റ്റിറ്റ്യൂഡ്‌ ടെസ്‌റ്റ്‌ ഇൻ എൻജിനിയറിങ്‌(ഗേറ്റ്‌ –- 2022) സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 27. അവസാന തീയതി: നവംബർ 11. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും careers.ntpc.co.in, www.ntpc.co.in കാണുക. Read on deshabhimani.com

Related News