എസ്‌ബിഐയിൽ 
5486 ജൂനിയർ അസോസിയേറ്റ്‌



 സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ(എസ്‌ബിഐ)യുടെ ജൂനിയർ അസോസിയേറ്റ്‌സ്‌(കസ്‌റ്റമർ സപ്പോർട്ട്‌ ആൻഡ്‌ സെയിൽസ്‌) തസ്‌തികയിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. 5486 ഒഴിവുണ്ട്‌. ബാക്ക്‌ ലോഗ്‌ ഒഴിവ്‌ ഉൾപ്പെടെയാണിത്‌. കേരളത്തിൽ 279ഉം ലക്ഷദ്വീപിൽ മൂന്നും ഒഴിവാണുള്ളത്‌. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കോ കേന്ദ്ര ഭരണപ്രദേശത്തേക്കോ മാത്രമേ അപേക്ഷിക്കാനാവൂ. പ്രൊബേഷൻ കാലാവധി ആറു മാസം.  പ്രായം: 20–-28(1994 ആഗസ്‌ത്‌ രണ്ടിനും 2002 ആഗസ്‌ത്‌ ഒന്നിനും ഇടയിൽ ജനിച്ചവരാകണം). യോഗ്യത ബിരുദം. ശമ്പളം 17900–-47920.  എഴുത്തുപരീക്ഷയുടെയും പ്രാദേശിക ഭാഷാ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. പ്രാഥമിക പരീക്ഷ നവംബറിലും മെയിൻ പരീക്ഷ ഡിസംബർ, 2023 ജനുവരിയിലും നടക്കും.  കണ്ണൂർ,  കോഴിക്കോട്‌, മലപ്പുറം, തൃശൂർ, പാലക്കാട്‌, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം  എന്നിവയാണ്‌ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. ലക്ഷദ്വീപിൽ  കവരത്തി കേന്ദ്രം. ഓൺലൈനായി അപേക്ഷിക്കാം. വിലാസം: https://bank.sbi/careers, https://www.sbi.co.in/careers വിശദ വിവരങ്ങൾ വെബ്‌സെറ്റിൽ. അവസാന തീയതി സെപ്‌തംബർ 27. Read on deshabhimani.com

Related News