യുപിഎസ്‌സി: 28 ഒഴിവ്‌



കേന്ദ്രസർക്കാരിന്റെ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ(യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. നാഷണൽ സെന്റർ ഓഫ്‌ ഓർഗാനിക്‌ ഫാർമിങ്‌ ഒരൊഴിവ്‌(യുആർ) ഇന്റലിജൻസ്‌ ബ്യൂറോയിൽ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ്‌ ഓഫീസർ 10(എസ്‌സി 1, എസ്‌ടി 1, ഒബിസി 1, ഇഡബ്ല്യുഎസ്‌ 1, യുആർ 6)  കേന്ദ്രപ്രതിരോധ മന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ(കെമിസ്‌ട്രി) 1(എസ്‌സി), ഇലക്ട്രിക്കൽ എൻജിനിയർ 1(ഒബിസി), ഇലക്ട്രോണിക്‌സ്‌ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്‌ 2( എസ്‌സി 1, ഒബിസി 1), ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ഇൻസ്‌ട്രുമെേ്ന്റഷൻ എൻജിനിയറിങ്‌/ കൺട്രോളർ ഇൻസ്‌ട്രുമെന്റേഷൻ എൻജിനിയർ) 1 (ഒബിസി), മാത്തമാറ്റിക്‌സ്‌ 1 (യുആർ, പിഡബ്ല്യുഡി), മാനുഫാക്‌ചറിങ്‌ എൻജിനിയർ/പ്രൊഡക്‌ഷൻ എൻജിനിയർ 1 (യുആർ), മെക്കാനിക്കൽ എൻജിനിയർ 1 ( ഒബിസി), സീനിയർ സയന്റിഫിക്‌ ഓഫീസർ ഗ്രേഡ്‌ രണ്ട്‌(ഇലക്ട്രോണിക്‌സ്‌) 3 (എസ്‌സി 1, യുആർ 2), ജൂനിയർ റിസർച്ച്‌ ഓഫീസർ(റിസർച്ച്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ആൻഡ്‌ അനാലിസിസ്‌) 3(എസ്‌സി 1, ഇഡബ്ല്യുഎസ്‌ 1, യുആർ 1), അസിസ്‌റ്റന്റ്‌ എൻജിനിയർ/ അസിസ്റ്റന്റ്‌ സർവേയർ ഓഫ്‌ വർക്‌സ്‌/എൻജിനിയറിങ്‌ അസിസ്‌റ്റന്റ്‌(സിവിൽ) ഇൻ പബ്ലിക്‌ വർക്‌സ്‌ ഡിപാർട്‌മെന്റ്‌(എസ്‌സി 1, യുആർ 2) എന്നിങ്ങനെയാണ്‌ ഒഴിവുകൾ . http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്‌തംബർ 30 Read on deshabhimani.com

Related News