ഐഎസ്ആര്‍ഒസയന്റിസ്റ്റ്/ എന്‍ജിനിയര്‍ 'SC' തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.



ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) സയന്റിസ്റ്റ്/ എന്‍ജിനിയര്‍ 'SC' തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ്/ എന്‍ജിനിയര്‍ 'എസ്സി'ഇലക്ട്രോണിക്സ്,- 35, മെക്കാനിക്കല്‍-35, കംപ്യൂട്ടര്‍ സയന്‍സ്-10 എന്നിങ്ങനെയാണ് ഒഴിവ്. കുറഞ്ഞത് 65 ശതമാനം മാര്‍ക്കോടെയുള്ള ഒന്നാം ക്ളാസ് ബിഇ/ബിടെക് അഥവാ തത്തുല്യം അല്ലെങ്കില്‍ CGPA 6.84/10. പ്രതിമാസശമ്പളം 56,100. എച്ച്ആര്‍എ, ടിഎ എന്നിവ നിയമന സ്ഥലത്തിനനുസരിച്ച് ലഭിക്കും. മെഡിക്കല്‍, എല്‍ടിസി, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകുല്യങ്ങളുമുണ്ടാകും.    പ്രായം: 35. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, വിമുക്തഭടന്മാര്‍, പിഡബ്ള്യുഡി (Persons with Disabilities)  എന്നിവര്‍ക്ക് നിയമാനുസൃത വയസ്സിളവ്.   ഓണ്‍ലൈനായിമാത്രമേ അപേക്ഷിക്കാവൂ. രജിസ്ട്രേഷന്‍ സമയത്ത് ലഭിക്കുന്ന നമ്പര്‍ സൂക്ഷിച്ചുവച്ച് ഭാവിയില്‍ എല്ലാ അന്വേഷണങ്ങളിലും ഉപയോഗിക്കേണ്ടതാണ്. അപേക്ഷകന്റെ ഇ മെയില്‍ ഐഡി നിര്‍ബന്ധമായും രേഖപ്പെടുത്തണം. നൂറു രൂപയാണ് അപേക്ഷാ ഫീസ്. ഇത് ഓണ്‍ലൈനായി അടക്കണം. സ്ത്രീകള്‍, പട്ടിക വിഭാഗങ്ങള്‍, വിമുക്തഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസ് ഇല്ല. അക്കാദമിക് യോഗ്യതകള്‍, ബയോഡാറ്റ എന്നിവയെ അടിസ്ഥാനമാക്കി അപേക്ഷകള്‍ സ്ക്രീനിങ് നടത്തി തയ്യാറാക്കുന്ന ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെമാത്രമേ എഴുത്തു പരീക്ഷയ്ക്ക് ക്ഷണിക്കൂ.    എഴുത്തുപരീക്ഷ ഡിസംബര്‍ 24ന് തിരുവനന്തപുരം, അഹമ്മദാബാദ്, ബംഗളൂരു, ഭോപ്പാല്‍, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നടക്കും. പരീക്ഷയ്ക്കുള്ള കാള്‍ ലെറ്ററുകള്‍ ഡിസംബര്‍ ആദ്യവാരം ഇ മെയിലില്‍ ലഭിക്കും. 80 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഇതില്‍ യോഗ്യത നേടുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഇന്റര്‍വ്യൂവില്‍ 60 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് നിയമനത്തിന് പരിഗണിക്കുക.  അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 5. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും www.isro.gov.in. Read on deshabhimani.com

Related News