എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ സീനിയര്‍ മാനേജര്‍



നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ സീനിയര്‍ മാനേജര്‍ തസ്തികയില്‍ നേരിട്ടോ ഡെപ്യൂട്ടേഷനായോ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദം, കംപ്യൂട്ടര്‍ പ്രാവീണ്യം, സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളില്‍ ആറുവര്‍ഷത്തെ പ്രവൃത്തിപരിചയം. എംസിഎ, എല്‍എല്‍എ, എല്‍എല്‍ഡി, മാനേജ്മെന്റ് ഡിപ്ളോമ, സിഎ തുടങ്ങിയവ അഭികാമ്യം. നേരിട്ടുള്ള നിയമനം. പ്രായം 50, ഡെപ്യൂട്ടേഷന്‍ 56. കേന്ദ്ര സംസ്ഥാന സര്‍വീസ്, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് ഡെപ്യൂട്ടേഷന് പരിഗണിക്കുക. ശമ്പളം പേമാട്രിക്സ് ലെവല്‍ 12 അനുസരിച്ച്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സര്‍ട്ടിഫിക്കറ്റുകളും രേഖകളും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. വിശദാംശങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കും website : www.ncess.gov.in. അവസാന തിയതി: സെപ്തംബര്‍ 21. Read on deshabhimani.com

Related News