ഡിആർഡിഒയിൽ അപ്രന്റിസ്‌



ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ ഓർഗനൈസേഷന്റെ(ഡിആർഡിഒ) കീഴിൽ ഡൽഹിയിലുള്ള സെന്റർഫോർ ഫയർ എക്‌സ്‌പ്ലോസീവ്‌ ആൻഡ്‌ എൻവയോൺമെന്റ്‌ സേഫ്‌റ്റിയിൽ ഐടിഐ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷിക്കാം.  38 ഒഴിവുണ്ട്‌. മെക്കാനിക്‌ മോട്ടോർ വെഹിക്കിൾ (എംഎംവി) 3, ഡ്രാഫ്‌റ്റ്‌സ്‌മാൻ(സിവിൽ) 4, ഇലക്ട്രോണിക്‌ മെക്കാനിക്‌ 5, ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്‌/മെക്കാട്രോണിക്‌സ്‌ 6, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ്‌ പ്രോഗ്രാമിങ്‌ അസിസ്‌റ്റന്റ്‌(കോപ്പ) 14 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.  യോഗ്യത സയൻസും മാത്‌സും ഉൾപ്പെടെയുള്ള പത്താം ക്ലാസ്സ്‌ പരീക്ഷ ജയിക്കണം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്‌ത്‌ 27. വിശദവിവരത്തിന്‌ www.rac.gov.in Read on deshabhimani.com

Related News