ഒഎൻജിസിയിൽ 4014 അപ്രന്റിസ്



ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിന്റെ രാജ്യത്താകെയുള്ള 22 വർക്സെന്ററുകളിൽ അപ്രന്റിസിന്റെ 4014 ഒഴിവുണ്ട്. നോർതേൺ സെക്ടറിൽ ഡെറാഡൂൺ 30, ഒവിഎൽ ഡെൽഹി 25, ജോഡ്പൂർ 7, മുംബൈ സെക്ടറിൽ മുംബൈ 445, ഗോവ 24, ഹസിറ 164, യുറാൻ 112 വെസ്റ്റേൺ സെക്ടറിൽ കംബെ 86, വഡോദര 178, അങ്കലേശ്വർ 474, അഹമ്മദാബാദ് 483, മെഹ്സാന 367, ഈസ്റ്റേൺ സെക്ടറിൽ ജോർഹാട്ട് 95, സിൽച്ചാർ 49, നസിറ ആൻഡ് ശിവ്സാഗർ 625, സതേൺ സെക്ടറിൽ ചെന്നൈ 68, കാക്കിനഡ 51, രാജമുദ്രി 306, കാരയ്ക്കൽ 228 സെൻട്രൽ സെക്ടറിൽ അഗർത്തല 49, കൊൽക്കത്ത 48 എന്നിങ്ങനെയാണ് ഒഴിവ്. അക്കൗണ്ടന്റ്, അസി. എച്ച്ആർ, ട്രേഡ്സ്മാൻ(സിവിൽ), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, വെൽഡർ, സർവേയർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് ഡീസൽ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനണിങ് മെക്കാനിക്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ലബോറട്ടറി അസി. (കെമിക്കൽ പ്ലാന്റ്), സെക്രട്ടേറിയൽ അസി., കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസി., ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, മെക്കാനിക്(മോട്ടോർ വെഹിക്കിൾ), മെഷീനിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.  യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രായം 18‐24. 2019 മാർച്ച് 28 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഐടിഐ, ഡിപ്ലോമ, എൻജിനിയറിങ് ബിരുദം, ബിരുദം യോഗ്യതയുള്ളവർക്ക് വിവിധ മേഖലകളിൽ അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളിലായാണ് ഓൺലൈൻ രജിസ്ട്രേഷൻ ആദ്യമായി  ഇന്ത്യാ ഗവൺമെന്റിന്റെ അപ്രന്റിസ്ഷിപ്പ് ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് www.ongcapprentices.co.in വഴിയും രജിസ്റ്റർ ചെയ്യണം. അവസാന തിയതി മാർച്ച് 28 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.   Read on deshabhimani.com

Related News