എരുമേലിയിൽ തൊഴിൽമേള



കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും എംഇഎസ് കോളേജ് എരുമേലിയും സംയുക്തമായി പ്രമുഖ സ്വകാര്യ കമ്പനികളെ പങ്കെടുപ്പിച്ച്  തൊഴിൽമേള “ദിശ’  23ന് നടത്തും. പത്താം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് പങ്കെടുക്കാം. പ്രായം:  18 ‐ 40. തൊഴിൽമേളയിൽ പങ്കെടുക്കുവാനും എംപ്ലോയബിലിറ്റി സെന്ററിന്റെ സേവനം തുടർന്ന് ലഭ്യമാക്കാനും  മാർച്ച് 20ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. Read on deshabhimani.com

Related News