ഇസിഎച്ച്എസ് പോളിക്ലിനിക്കിൽ



എക്സ്സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പ്രകാരമുള്ള  പോളിക്ലിനിക്കുകളിൽ 106 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഹെഡ്ക്വാർട്ടറിനുകീഴിൽ കൊല്ലം, പത്തനംതിട്ട, കിളിമാനൂർ, കൊട്ടാരക്കര, ചങ്ങനാശേരി, റാന്നി, മാവേലിക്കര, തിരുവനന്തപുരം, നാഗർകോവിൽ, തൂത്തുക്കുടി എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനമാണ്. വിമുക്തഭടന്മാർക്കും അപേക്ഷിക്കാം. ഓഫീസർ ഇൻ ചാർജ് 06, മെഡിക്കൽ സ്പെഷ്യലിസ്റ്റ് 04, മെഡിക്കൽ ഓഫീസർ 29, ദന്തൽ ഓഫീസർ 02, ദന്തൽ ഹൈജീനിസ്റ്റ് 02, റേഡിയോഗ്രാഫർ 02, ഫിസിയോതെറാപിസ്റ്റ് 01, ഫാർമസിസ്റ്റ് 10, നേഴ്സിങ് അസി. 09, ലബോറട്ടറി അസി. 04, ലബോറട്ടറി ടെക്നീഷ്യൻ 09, ഡ്രൈവർ 01, പ്യൂൺ 01, സഫായിവാല 08, ചൗക്കീദാർ 02, ഐടി നെറ്റ്വർക് ടെക്നീഷ്യൻ 01, ഡാറ്റഎൻട്രി ഓപറേറ്റർ 02, ക്ലർക് 13 എന്നിങ്ങനെയാണ് ഒഴിവ്. www.echs.gov.in  ൽ അപേക്ഷാഫോറത്തിന്റെ മാതൃക ലഭിക്കും. ഇത് പ്രിന്റൗട്ടെടുത്ത് പൂരിപ്പിക്കണം. നിർദിഷ്ടസ്ഥാനത്ത് പാസ്പോർട്സൈസ് ഫോട്ടോ പതിക്കണം. പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം ബയോഡാറ്റയും സർടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അയക്കണം. വിലാസം Station Headquarters(ECHS) Pangode, Thirumala PO, Trivandrum 06, അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 27. ഒരോതസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം, അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച് വിശദവിവരം website ൽ.   Read on deshabhimani.com

Related News