ഒഎൻജിസിയിൽ 422 ഒഴിവ്



ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപറേഷനിൽ (ഒഎൻജിസി) വിവിധ തസ്തികകളിൽ ഒഴിവുണ്ട്. അസി. ടെക്നീഷ്യൻ (സിമന്റിങ്) 02, ടെക്നിക്കൽ അസി. (ഗ്രേഡ് മൂന്ന് കെമിസ്ട്രി) 03, അസി. ടെക്നീഷയൻ (ഇലക്ട്രിക്കൽ) 23, അസി. ടെക്നീഷ്യൻ (ഇലക്ട്രോണിക്സ്) 29, ഇൻസ്ട്രുമെന്റേഷൻ 25, മെക്കാനിക്കൽ 20, പ്രൊഡക്ഷൻ 108, സെക്യൂരിറ്റി സൂപ്പർവൈസർ 04, അസി. ജിഡി മൂന്ന് (ട്രാൻസ്പോർട്) 03, അസി. ടെക്നീഷ്യൻ (ബോയിലർ) 07, മറൈൻ റേഡിയോ അസി. (ഗ്രേഡ് മൂന്ന്) 16, ജൂനിയർ ടെക്നിക്കൽ അസി. കെമിസ്ട്രി 02, ജൂനിയർ അസി. ടെക്നീഷ്യൻ (ഡീസൽ) 06, ജൂനിയർ അസി.ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) 09, ജൂനിയർ അസി. (അക്കൗണ്ട്സ്) 08, ജൂനിയർ ഫയർ സൂപ്പർവൈസർ 03, ജൂനിയർ അസി. ടെക്നീഷ്യൻ (ഫിറ്റിങ്) 16, ജൂനിയർ അസി. മെറ്റീരിയൽസ് മാനേജ്മെന്റ് 14, ജൂനിയർ അസി. (പിആൻഡ്എ) 31, ഫാർമസിസ്റ്റ് ഗ്രേഡ് നാല് (അലോപ്പതി) 01, ജൂനിയർ അസി. ടെക്നീഷ്യൻ (പ്രൊഡക്ഷൻ) 15, ജൂനിയർ റൗസ്റ്റബൗട്ട് 42, ജൂനിയർ സെക്യൂരിറ്റി സൂപ്പർ വൈസർ 06, ജൂനിയർ മോട്ടോർ വെഹിക്കിൾ ഡ്രൈവർ(വിഞ്ച് ഓപറേഷൻസ്) 05, ജൂനിയർ അസി. ഓപറേറ്റർ (ഹെവി എക്യുപ്മെന്റ്) 21, ജൂനിയർ ഹെൽത്ത് അറ്റൻഡന്റ് 01 എന്നിങ്ങനെ ആകെ 422 ഒഴിവാണുള്ളത്. ജനുവരി അവസാനം നടക്കുന്ന കംപ്യൂട്ടർ അധിഷ്ഠിതപരീക്ഷ, അക്കാദമിക്  നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. മുംബൈ, ഔറംഗബാദ്, നാസിക്, നാഗ്പൂർ, കൊൽഹാപൂർ, പുണെ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. ആവശ്യമുള്ള തസ്തികകളിൽ കായികപരീക്ഷ നടത്തും. പ്രായം: 18‐ 27. www.ongcindia.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി 2019 ജനുവരി ഒന്ന് വൈകിട്ട് ആറ്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പരിചയം സംബന്ധിച്ച് വിശദവിവരം website ൽ.   Read on deshabhimani.com

Related News