ബിഎസ്എൻഎല്ലിൽ മാനേജ്മെന്റ് ട്രെയിനി



ബിഎസ്എൻഎല്ലിൽ മാനേജ്മെന്റ് ട്രെയിനി (ടെലികോം ഓപറേഷൻ) 300 ഒഴിവുണ്ട്. ഇതിൽ 150 (  ഒസി 76, എസ്സി 23, എസ്ടി 11, ഒബിസി 40) ഒഴിവ്  പുറത്തുനിന്നുള്ള യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് നികത്തും. യോഗ്യത: 60 ശതമാനം മാർക്കോടെ ബിഇ/ ബിടെക് (ടെലികമ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ അല്ലെങ്കിൽ ഐടി ആൻഡ് ഇലക്ട്രിക്കൽ. അധികയോഗ്യത എംബിഎ/ എംടെക്. ഉയർന്ന പ്രായം 30. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്്. നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈൻ അസസ്മെന്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മാനേജ്മെന്റ ആപ്റ്റിറ്റ്യൂഡ്, വൈജ്ഞാനിക നിലവാരം, സാങ്കേതിവ വിഷയങ്ങളിലുള്ള അറിവ് എന്നിവയാണ്  പരിശോധിക്കുക. മൂന്ന് മണിക്കൂർ പരീക്ഷയിൽ 450 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി 2019 ജനുവരി 26. വിശദവിവരത്തിന് http://www.bsnl.co.in   Read on deshabhimani.com

Related News