എസ്‌എസ്‌സി അപേക്ഷ ക്ഷണിച്ചു: കേന്ദ്രസർവീസിൽ സ്‌റ്റെനോഗ്രാഫർ



സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ സ്‌റ്റെനൊഗ്രാഫർ ഗ്രേഡ്‌ സിആൻഡ്‌ഡി എക്‌സാമിനേഷൻ 2020ന്‌ അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ ഭരണവകുപ്പുകളിലാണ്‌ നിയമനം. ഒഴിവുകളുടെ എണ്ണം പിന്നീട്‌ പ്രസിദ്ധീകരിക്കും. ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷനിലെ ഒഴിവിലേക്ക്‌ പുരുഷന്മാർക്കേ അപേക്ഷിക്കാനാവൂ. യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്‌ (പ്ലസ്‌ടു) ജയിക്കണം. അല്ലെങ്കിൽ തത്തുല്യം. 2020 ആഗസ്‌ത്‌ ഒന്നിന്‌ മുമ്പ്‌ നേടിയതാകണം യോഗ്യത. ടൈപ്പിങ്‌ പരിജ്ഞാനം വേണം.  പ്രായം സ്‌റ്റെനൊഗ്രാഫർ ഗ്രേഡ്‌ സി 18–-30, സ്‌റ്റെനൊഗ്രാഫർ ഗ്രേഡ്‌ ഡി 18–-27.  2020 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായവും കണക്കാക്കുന്നത്‌.  പ്രായത്തിൽ നിയമാനുസൃത ഇളവ്‌ ലഭിക്കും. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ്‌. 2021 മാർച്ച്‌ 29 മുതൽ  31 വരെയാണ്‌ പരീക്ഷ. കേരളത്തിൽ എറണാകുളം കണ്ണൂർ, കൊല്ലം കോട്ടയം, കോഴിക്കോട്‌, തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിലാണ്‌ പരീക്ഷാകേന്ദ്രം. മൂന്ന്‌ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്താൽ പിന്നീട്‌‌ മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ്‌/ഹിന്ദി വിഷയങ്ങളിലാണ്‌ പരീക്ഷ. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഭാഷ തെരഞ്ഞെടുക്കാം. www.ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ നാല്‌. വിശദവിവരം website ൽ.    Read on deshabhimani.com

Related News