പിഎസ്‌സി 28 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു



 പിഎസ് സി 28 തസ്‌തികകളിലേക്ക്അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി2017 ജൂണ്‍ 28.www.keralapsc.gov.in.വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ആഗസ്ത് രണ്ടുവരെ അപേക്ഷിക്കാം. ജനറല്‍ റിക്രൂട്ട്മെന്റ്- സംസ്ഥാനതലം അസിസ്റ്റന്റ് പ്രൊഫസര്‍:  മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്. കാറ്റഗറി 217/2017. അസിസ്റ്റന്റ് എന്‍ജിനിയര്‍  (സിവില്‍): ഹാര്‍ബര്‍ എന്‍ജിനിയറിങ്. കാറ്റഗറി 218/2017.  ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് പാത്തോളജിസ്റ്റ്.  കാറ്റഗറി 219/2017.  അസിസ്റ്റന്റ്എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍): പ്ളാന്റേഷന്‍ കോര്‍പറേഷന്‍.  കാറ്റഗറി 220/2017.  പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2: സാമൂഹ്യനീതി വകുപ്പ്.  കാറ്റഗറി 221/2017.    ജില്ലാ എക്സിക്യൂട്ടീവ്ഓഫീസര്‍/അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. കാറ്റഗറി 222/2017.  റഫ്രിജറേഷന്‍മെക്കാനിക്ക്. ആരോഗ്യ വകുപ്പ്.കാറ്റഗറി 223/2017.  ജൂനിയര്‍ ലാബ് അസിസ്റ്റന്റ്: മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്. കാറ്റഗറി 224/2017. എല്‍ ഡി ക്ളര്‍ക്ക്: സഹകരണ മേഖല അപെക്സ് സൊസൈറ്റികള്‍. കാറ്റഗറി225/2017.  ഫിറ്റര്‍: വാട്ടര്‍ അതോറിറ്ററി കാറ്റഗറി 227/2017.    ഇതോടൊപ്പം സ്പെഷ്യല്‍, എന്‍സിഎ റിക്രൂട്ട്മെന്റുകളിലേക്കുംഅപേക്ഷ ക്ഷണിച്ചിട്ടുണ്ട്.    ഇനി ആദ്യനിയമനം ഭിന്നശേഷിക്കാര്‍ക്ക്  തിരുവനന്തപുരം > പിഎസ്സി വഴിയുള്ള നിയമനങ്ങളില്‍ ഇനിമുതല്‍ ആദ്യനിയമനം ഭിന്നശേഷിക്കാര്‍ക്ക്. ഭിന്നശേഷിക്കാരുടെ തൊഴില്‍ സംവരണക്രമം പുനഃക്രമീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. മെയ് ആറുമുതല്‍ പുതിയ സംവരണക്രമം നിലവില്‍ വരും. ഇതനുസരിച്ച് ‘ഭിന്നശേഷിക്കാരുടെ തൊഴില്‍ സംവരണക്രമം നൂറു പോയിന്റ് നിയമനങ്ങളിലെ 1-34-67 എന്ന ക്രമത്തിലായിരിക്കും. അതായത് ഒരു റാങ്ക്ലിസ്റ്റില്‍ ഒന്നാം നിയമനവും 34-ാം നിയമനവും 67-ാം നിയമനവും ഭിന്നശേഷിക്കാര്‍ക്കായിരിക്കും. ഭിന്ന ശേഷിക്കാര്‍ക്കുകൂടി അപേക്ഷിക്കാവുന്ന തസ്തികകളിലേക്കാണ് ഇത് ബാധകം. നിലവില്‍ 33-66-99 എന്നതായിരുന്നു ക്രമം. ആദ്യനിയമനം അന്ധര്‍ക്കും 34-ാം നിയമനം ബധിരര്‍ക്കും 67-ാം നിയമനം അസ്ഥി വൈകല്യമുള്ളവര്‍ക്കുമായിരിക്കും. എല്ലാ തസ്തികകള്‍ക്കും ഇത് ബാധകമാകണമെന്നില്ല. പുതിയ സംവരണക്രമ തീരുമാനത്തിന് മുന്നോടിയായി ഒരാഴ്ചയായി നിര്‍ത്തിവച്ച നിയമന ശുപാര്‍ശകള്‍ ബുധനാഴ്ചമുതല്‍ പുനരാരംഭിക്കും. പിഎസ്‌സിയുടെ റിക്രൂട്ട്മെന്റ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ ഉത്തരവ് പരിഗണിച്ചായിരുന്നു തീരുമാനം.   ഇന്റര്‍വ്യൂ തിരുവനന്തപുരം > മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഡെന്റല്‍ കോളേജുകളില്‍ വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് അഭിമുഖം നടത്തും. 409/2015, 479/15, 486/2015, 86/2016, 87/2016, 88/2016, 114/2016, 139/2016, 157/2016, 158/2016 കാറ്റഗറി നമ്പറുകള്‍ പ്രകാരം ആഗസ്ത് 2, 3, 4, 9, 10, 11, 16, 17, 18, 23 തീയതികളില്‍ പിഎസ്സി തിരുവനന്തപുരം ആസ്ഥാന ഓഫീസിലാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.    ഒറ്റത്തവണ വെരിഫിക്കേഷന്‍ കേരള ലജിസ്ളേച്ചര്‍ സെക്രട്ടറിയറ്റില്‍ കാറ്റഗറി നമ്പര്‍ 161/2016 പ്രകാരം ഓഫ്സെറ്റ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ്-2 തസ്തികയ്ക്ക് 17 മുതല്‍ 19 വരെയും കാറ്റഗറി നമ്പര്‍ 162/2016 പ്രകാരം  പേസ്റ്റ് അപ്പ് ആര്‍ട്ടിസ് ഗ്രേഡ്-2 തസ്തികയ്ക്ക് 20നും പിഎസ്സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.  അസ്സല്‍ പ്രമാണ പരിശോധന  കാറ്റഗറി നമ്പര്‍ 63/2017 പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ പെറ്റി കോണ്‍ട്രാക്ട് വര്‍ക്കറായി ജോലി ചെയ്തവരെ ഇലക്ട്രിസിറ്റി വര്‍ക്കര്‍ (മസ്ദൂര്‍) ആയി നിയമിക്കുന്നതിന് ജൂണ്‍ 28ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന നടത്തും.സാധ്യതാപട്ടികയില്‍ രജിസ്റ്റര്‍ നമ്പര്‍ 100001 മുതല്‍ 100564 വരെ 17നും 100565 മുതല്‍ 101138 വരെ 18നും 101139 മുതല്‍ 101710 വരെ 19നും 101711 മുതല്‍ 102273 വരെ 20നും 102274 മുതല്‍ 102665 വരെ 21നും പിഎസ്സി കോഴിക്കോട് ജില്ലാ/മേഖലാ ഓഫീസില്‍ നടത്തും. വ്യക്തിഗത അറിയിപ്പ് ലഭിക്കാത്തതും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടതുമായ ഉദ്യോഗാര്‍ഥികളും രജിസ്റ്റര്‍ നമ്പരുകള്‍ക്കനുസൃതമായി മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ അസ്സല്‍ പ്രമാണങ്ങളുമായി ഹാജരാകണം.  പ്രായോഗിക പരീക്ഷ  കാറ്റഗറി നമ്പര്‍ 471/2012 പ്രകാരം ജയില്‍ വകുപ്പില്‍ ബൂട്ട് ഫോര്‍മാന്‍ തസ്തികയിലേക്ക് പ്രായോഗിക പരീക്ഷ 18 മുതല്‍ 26 വരെ പിഎസ്സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.   Read on deshabhimani.com

Related News