ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അപേക്ഷ ഒമ്പതുവരെ



ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ഫോറസ്റ്റ് ഗാര്‍ഡ്) തസ്തികയിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപന തീയതി 2016 ഫെബ്രുവരിഅഞ്ച് .www.keralapsc.gov.in  വെബ്സൈറ്റിലൂടെ മാര്‍ച്ച് ഒമ്പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: വനംവകുപ്പില്‍. കാറ്റഗറി 01/2016. നേരിട്ടുള്ള നിയമനം. തിരുവനന്തപുരം 8, കൊല്ലം 3, പത്തനംതിട്ട 15, ആലപ്പുഴ, ഇടുക്കി 11, കോട്ടയം 7, എറണാകുളം 1, തൃശൂര്‍ പ്രതീക്ഷിക്കുന്നു, വയനാട് 43, കോഴിക്കോട് പ്രതീക്ഷിക്കുന്നു, മലപ്പുറം പ്രതീക്ഷിക്കുന്നു, പാലക്കാട് 10, കണ്ണൂര്‍ 12, കാസര്‍കോട് പ്രതീക്ഷിക്കുന്നു. പ്ളസ്ടു പാസാകണം. പുരുഷന്മാര്‍ക്ക് കുറഞ്ഞ ഉയരം 168 സെ.മീ. കുറഞ്ഞ നെഞ്ചളവ് 81 സെ.മീ. അഞ്ച് സെ.മീ. വികാസം വേണം. വിജ്ഞാപനത്തില്‍ പറയുന്ന ശാരീരികക്ഷമതാ പരിശോധനയും പാസാകണം. പട്ടിജാതി/വര്‍ഗക്കാര്‍ക്ക് ഉയരം 160 സെ.മീ. വനിതകള്‍ക്ക് ഉയരം 157 സെ.മീ. പ്രായം 19–30 വയസ്സ്. (1986 ജനുവരി രണ്ടിനും 1997 ജനുവരി ഒന്നിനും (രണ്ടു തീയതിയും ഉള്‍പ്പെടെ) ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. പട്ടിജാതി/വര്‍ഗക്കാര്‍ക്ക് ഉയരം 150 സെ.മീ. കാറ്റഗറി 02./2016 മുതല്‍ 04/2016 വരെയുള്ള വിഭാഗത്തില്‍ ഇതേ തസ്തികയിലേക്ക് തസ്തികമാറ്റംവഴിയും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. Read on deshabhimani.com

Related News