സിഐഎസ്എഫിൽ സ്പോർട്സ് ക്വാട്ട



സിഐഎസ്എഫിൽ സ്പോർട്സ് ക്വാട്ടയിൽ ഹെഡ്കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) 300 ഒഴിവുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. അത്ലറ്റിക്സ്, ബോക്സിങ്, ബാസ്കറ്റ് ബോൾ, ജിംനാസ്റ്റിക്സ്, ഫുട്ബോൾ, ഹോക്കി, ഹാൻഡ്ബോൾ, ജൂഡോ, കബഡി, ഷൂട്ടിങ്, സ്വിമ്മിങ്, വോളിബോൾ, വെയിറ്റ് ലിഫ്റ്റിങ്, റസ്ലിങ്, തയ്കോൺഡോ ഇനങ്ങളിലാണ് അവസരം. യോഗ്യത പ്ലസ്ടു ജയിക്കണം. ഗെയിംസിലും സ്പോർട്സ്‌ ആൻഡ് അത്ലറ്റിക്സിലും സംസ്ഥാന/ദേശീയ/അന്തർദേശീയതലത്തിൽ പ്രതിനിധീകരിച്ച് അംഗീകാരം നേടിയവർക്ക് അപേക്ഷിക്കാം. പ്രായം: 18‐23. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയരം 167 സെ.മീ (പുരുഷ), 153 സെ.മീ ( സ്ത്രീകൾ). നെഞ്ചളവ് 81 സെ.മീ. അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികമാകണം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 17 വൈകിട്ട് അഞ്ച്. അപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദവിവരം https://cisfrectt.in   Read on deshabhimani.com

Related News