ബിഇസിഐഎല്ലിൽ 3895 വർക്കർ



നോയിഡയിലെ ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്, സ്കിൽഡ്, അൺ സ്കിൽഡ് വിഭാഗങ്ങളിലെ തൊഴിലാളികളുടെ  3895 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഉത്തർപ്രദേശിലാണ് അവസരം. നവംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്കിൽഡ് വിഭാഗത്തിൽ 1402 ഒഴിവുണ്ട്. ഇലക്ട്രിക്കൽ/ വയർമാൻ ട്രേഡിൽ ഐടിഐ സർടിഫിക്കറ്റ്.(എൻസിവിടി/എസ്സിവിടി അംഗീകൃതം) അല്ലെങ്കിൽ എൻജിനിയറിങിൽ ഹയർ ടെക്നിക്കൽ ഡിഗ്രി ഡിപ്ലോമ, ഇലക്ട്രിക്കൽ സേഫ്റ്റി ഓവർഹെഡ് സർടിഫിക്കറ്റ്, ഇംഗ്ലീഷ്, ഹിന്ദിയിൽ എഴുതാനും വായിക്കാനും അറിയണം. ഇലക്ട്രിക്കൽസിൽ രണ്ട് വർഷം പ്രവൃത്തിപരിചയം. 18‐45. അൺസ്കിൽഡ് മാൻപവർ 2493 ഒഴിവ്. എട്ടാം ക്ലാസ്സ് ജയം/തത്തുല്യം. ഹിന്ദിയിൽ എഴുതാനും വായിക്കാനും ഇംഗ്ലീഷിൽ വായിക്കാനും അറിയണം. ഇലക്ട്രിക്കൽ സിസ്റ്റംസിൽ ഒരുവർഷം പ്രവൃത്തിപരിചയം. 18‐55. സമാനമേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.www.beciljobs.com എന്ന website വഴി നവംബർ 18വരെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം സർടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും രണ്ട് പാസ്പോർട് സൈസ്‌ ഫോട്ടോയും പാൻ കാർഡ്, ആധാർ കാർഡ് എന്നിവയും സ്കാൻ ചെയ്ത് അപ്‌ലോഡ്‌ ചെയ്യണം   Read on deshabhimani.com

Related News