ഐഎസ്ആർഒയിൽ 90 ഒഴിവുണ്ട്



ഐഎസ്ആർഒയുടെ കീഴിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ടെക്നീഷ്യൻ ബി/ഡ്രാഫ്റ്റ്സ്മാൻ ബി തസ്തികയിൽ  90 ഒഴിവുണ്ട്. കാർപന്റർ, കെമിക്കൽ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, പമ്പ് ഓപറേറ്റർ കം മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ബോയിലർ അറ്റൻഡന്റ്, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത എസ്എസ്എൽസി/എസ്എസ്സി ജയിക്കണം. ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി നൽകിയ ഐടിഐ/എൻടിസി/എൻഎസി. പ്രായം 18‐35. www.shar.gov.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 29.   Read on deshabhimani.com

Related News