ഫുഡ്കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഒഴിവ്



ഫുഡ്കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വിവിധ റീജണുകളില്‍ വാച്ച്മാന്‍ തസ്തികയില്‍ ഒഴിവുണ്ട്.  ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. എട്ടാം ക്ളാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം: 18-25. എഴുത്തുപരീക്ഷയുടെയും ഫിസിക്കല്‍ എന്‍ഡ്യുറന്‍സ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാ ഫീസ്, വയസ്സിളവ് തുടങ്ങിയ വിശദവിവരങ്ങള്‍ website ല്‍ ലഭിക്കും. ഒഡീഷ റീജണിലെ ഡിപ്പോകളിലും ഓഫീസുകളിലും 49 ഒഴിവുണ്ട്. അവസാനദിവസം ഒക്ടോബര്‍ 18 രാത്രി എട്ട്. വിശദവിവരങ്ങള്‍  www.fcijobportalodisha.com ല്‍ ലഭിക്കും. ഉത്തര്‍പ്രദേശില്‍ 408 ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ ആറ്. വിശദവിവരങ്ങള്‍ www.fciupjobs.com ല്‍ ലഭിക്കും. ഹിമാചല്‍പ്രദേശ്, സിംല റീജണുകളില്‍ 40 ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാനതിയതി നവംബര്‍ 10. വിശദവിവരങ്ങള്‍ www.fciregional jobs.com ല്‍ ലഭിക്കും. Read on deshabhimani.com

Related News