നിയമബിരുദക്കാർക്ക്‌ കരസേനയിൽ ചേരാം



ഇന്ത്യൻ ആർമിയുടെ (കരസേന) ജാഗ്‌ എൻട്രി സ്‌കീം കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. നിയമ ബിരുദക്കാർക്കാണ്‌ അവസരം. എട്ടൊഴിവാണുള്ളത്‌. ഷോർട്‌സർവീസ്‌ കമീഷൻ വ്യവസ്ഥയിലാണ്‌ നിയമനം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അവിവാഹിതരാകണം.  യോഗ്യത 55 ശതമാനം മാർക്കോടെ എൽഎൽബി, ബാർ കൗൺസിലിൽ രജിസ്‌റ്റർ ചെയ്യാൻ യോഗ്യതയുണ്ടാകണം. പ്രായം 21–-27. 2021 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ നാല്‌. വിശദവിവരത്തിന്‌ www.joinindianarmy.nic.in   Read on deshabhimani.com

Related News