ബ്ലോക്ക്ചെയിൻ സ്റ്റാർട്ടപ്പ് പ്രോഗ്രാം



നൂതന സാങ്കേതികവിദ്യയിൽ നൈപുണ്യം നേടാനും വ്യവസായങ്ങൾ തുടങ്ങാനും സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡിജിറ്റൽ സർവകലാശാല (ഡിയുകെ) ഓൺലൈനായി സർട്ടിഫൈഡ് ബ്ലോക്ക്ചെയിൻ സ്റ്റാർട്ടപ്പ് പ്രോഗ്രാമിനു തുടക്കമിട്ടു. ഇന്ത്യയിലെ ആദ്യഡിജിറ്റൽ സർവകലാശാലയായ ഡിയുകെ സംസ്ഥാന സർക്കാരിന്റെ കേരള ബ്ലോക്ചെയിൻ അക്കാദമി (കെബിഎ), അഹമ്മദാബാദിലെ എൻട്രപ്രൈസർ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്. ജൂൺ ഏഴിന് ആദ്യ ബാച്ച് തുടങ്ങും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്കായിരിക്കും കോഴ്സിൽ ചേരാൻ അവസരം. ഡിയുകെ പ്രജ്ഞ(http://prajna.duk.ac.in/) എന്ന പേരിൽ തുടങ്ങുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലെ ആദ്യ കോഴ്സാണിത്. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ അടിസ്ഥാന വിവരങ്ങളും സർക്കാർ, ബാങ്കിങ,് സപ്ലൈചെയിൻ, റിയൽ എസ്റ്റേറ്റ്, പരിസ്ഥിതി, ആരോഗ്യ പരിരക്ഷ തുടങ്ങിയ മേഖലകളിൽ ഈ സാങ്കേതികവിദ്യ പ്രായോഗികമാക്കാനുള്ള വിവരങ്ങളും 14 ദിവസത്തെ പ്രോഗ്രാമിലൂടെ ലഭിക്കും. സംരംഭകത്വത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനൊപ്പം ബ്ലോക്ക്ചെയിൻ മേഖലയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള സാങ്കേതിക പരിജ്ഞാനവും നൽകും. ലോകത്തെവിടെയുമുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ പ്രോഗ്രാമിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങു ന്നതിനെക്കുറിച്ചും നിയമവശങ്ങൾ, വിപണനം, ബ്രാൻഡിങ്്, നിക്ഷേപ സമാഹരണം എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്ന വിഷയങ്ങളുണ്ട്. നിലവിൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വ്യവസായങ്ങളെ പരിചയപ്പെടുത്തും. ഡിയുകെ‐യുടെ നേതൃത്വത്തിൽ ഇഡിഐഐ, കെബിഎ എന്നിവ ചേർന്ന് ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ കൂടുതൽ സൂക്ഷ്മമായ കോഴ്സുകൾ തുടങ്ങും. പരിവർത്തനം സാധ്യമാക്കുന്ന സാങ്കേതികവിദ്യയായ ബ്ലോക്ക്ചെയിനിലൂടെ സംരംഭങ്ങളെ സുസ്ഥിരമാക്കാൻകഴിയും. വിവിധ മേഖലകളിൽ വളരെയധികം ഉപയോഗപ്രദമാകുന്ന ബ്ലോക്ക്ചെയിനിന്റെ സാധ്യതകളെക്കുറിച്ച് ഇന്ത്യയിൽ മിക്ക വ്യവസായങ്ങൾക്കും അറിയിയില്ല. പരമ്പരാഗത സമ്പ്രദായങ്ങൾക്കപ്പുറം വിപണി വികസിപ്പിക്കാനും വിനിമയ സംവിധാനങ്ങൾ പരിഷ്ക്കരിക്കാനും ബ്ലോക്ക്ചെയിനിലൂടെ സാധിക്കും. രജിസ്ട്രേഷനടക്കം കോഴ്സിനെക്കുറിച്ചുള്ള വിശദവിവരത്തിന്  http://prajna.duk.ac.in/.     Read on deshabhimani.com

Related News