കേന്ദ്രസർവീസിൽ ഡോക്ടറാകാം



കമ്പൈൻഡ് മെഡിക്കൽ സർവീസ് എക്സാമിനേഷൻ 2019ന് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. എംബിബിഎസ് ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 32 തികയാൻ പാടില്ല. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. റെയിൽവേയിൽ അസി. ഡിവിഷണൽ മെഡിക്കൽ ഓഫീസർ, ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി ഹെൽത്ത് സർവീസിൽ അസി. മെഡിക്കൽ ഓഫീസർ, കേന്ദ്രഹെൽത്ത് സർവീസിൽ ജൂനിയർ സ്കെയിൽ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡ് രണ്ട് ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനം ഈ പരീക്ഷയിലൂടെയായിരിക്കും. 2019 ജൂലൈ 21 നാണ് പരീക്ഷ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 41 പരീക്ഷാകേന്ദ്രങ്ങളുണ്ട്. https://upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് ആറ് വൈകിട്ട് ആറ്.   Read on deshabhimani.com

Related News