സർവകലാശാലകളിൽ ഒഴിവ്‌



മലയാളം സർവകലാശാല തുഞ്ചത്ത്‌ എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ അധ്യാപക തസ്‌തികകളിൽ 12 ഒഴിവുകളുണ്ട്‌. മലയാളം–- സാഹിത്യപഠനം, ചലച്ചിത്ര പഠനം, പരിസ്ഥിതി പഠനം എന്നിവയിൽ ഓരോന്നുവീതം ഒഴിവുകളാണ്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിലുള്ളത്‌. അസോസിയറ്റ്‌ പ്രൊഫസർ തസ്‌തികയിൽ മലയാളം–-സാഹിത്യരചന, ജേർണലിസം ആൻഡ്‌ മാസ്‌ കമ്യൂണിക്കേഷൻ, പരിസ്ഥിതി പഠനം, വികസന പഠനം(തദ്ദേശവികസനം), ചരിത്രം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നിവയിൽ ഓരോന്നുവീതം ഒഴിവുകളാണുള്ളത്‌. ജേർണലിസം ആൻഡ്‌ മാസ്‌ കമ്യൂണിക്കേഷനിലും വിവർത്തനം താരതമ്യ പഠനത്തിലും പ്രൊഫസർ തസ്‌തികയിൽ ഓരോന്നുവീതം ഒഴിവുകളുണ്ട്‌. യോഗ്യത യുജിസി മാനദണ്ഡപ്രകാരം. ഓൺലൈനിൽ അപേക്ഷ അയച്ചതിനുശേഷം തപാലിൽ കോപ്പി അയക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി അഞ്ച്‌.  തപാലിൽ അപേക്ഷ സ്വീകരിക്കുന്ന  അവസാന തിയതി ഫെബ്രുവരി 10. വിശദവിവരം www.malayalamuniversity.edu.in. കുസാറ്റ്‌ കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിൽ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികകളിൽ നിയമനം നടത്തും. അപ്ലൈഡ്‌ കെമിസ്‌ട്രി, അപ്ലൈഡ്‌ ഇക്കണോമിക്‌സ്‌, ഫിസിക്കൽ ഓഷ്യോനോഗ്രാഫി, പോളിമർ സയൻസ്‌ ആൻഡ്‌ റബർ ടെക്‌നോളജി പഠനവകുപ്പുകളിലാണ്‌ പ്രൊഫസർ തസ്‌തികയിൽ ഒഴിവുള്ളത്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 18. അപ്ലൈഡ്‌ ഇക്കണോമിക്‌സ്‌, ഇലക്ട്രോണിക്‌സ്‌, മറൈൻ ജിയോളജി ആൻഡ്‌ ജിയോ ഫിസിക്‌സ്‌, ഫിസിക്കൽ ഓഷ്യോനോഗ്രാഫി, ഫിസിക്‌സ്‌, ഷിപ്‌ടെക്‌നോളജി, ഇന്റർനാഷണൽ സ്‌കൂൾ ഓഫ്‌ ഫോട്ടോണിസം, സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസ്‌ പഠനവകുപ്പുകളിലാണ്‌ അസോസിയറ്റ്‌ പ്രൊഫസർ തസ്‌തികയിൽ ഒഴിവുള്ളത്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 18. ബയോടെക്‌നോളജി, കെമിക്കൽ ഓഷ്യോനോഗ്രഫി, ഇലക്ട്രോണിക്‌സ്‌, ഹിന്ദി, മറൈൻ ജിയോളജി ആൻഡ്‌ ജിയോ ഫിസിക്‌സ്‌ പഠനവകുപ്പുകളിലാണ്‌  അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തിക. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 18. വിവിധ പഠനവകുപ്പുകളിൽ വിവിധ  തസ്‌തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. വിശദവിവരത്തിന്‌ https://www.cusat.ac.in/, http://faculty.cusat.ac.in/  കണ്ണൂർ സർവകലാശാല കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ പ്ലാന്റ്‌ സയൻസ്‌ പഠന വകുപ്പിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ രണ്ടൊഴിവ്‌. നെറ്റ്,‌ പിഎച്ച്‌ഡി യുള്ളവർക്ക്‌ അപേക്ഷിക്കാം. വാക്‌ ഇൻ ഇന്റർവ്യു ജനുവരി 29ന്‌ രാവിലെ പത്തിന്‌. വിരമിച്ച അധ്യാപകർക്ക്‌ മുൻഗണന. വിശദവിവരത്തിന്‌ http://www.kannuruniversity.ac.in/ Read on deshabhimani.com

Related News