തമിഴ്‌നാട്‌ ന്യൂസ്‌ പ്രിന്റിൽ



തമിഴ്‌നാട്‌ ന്യൂസ്‌ പ്രിന്റ്‌ ആൻഡ്‌ പേപ്പേഴ്‌സ്‌ ലിമിറ്റഡിനുകീഴിൽ മൾട്ടിലെയർ ഡബിൾകോട്ടഡ്‌ ബോർഡ്‌ പ്ലാന്റിൽ സെമി സ്‌കിൽഡ്‌ തസ്‌തികയിലായി 84 ഒഴിവുണ്ട്‌. കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രീഷ്യൻ, ഇൻസ്‌ട്രുമെന്റേഷൻ/ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്‌ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. യോഗ്യത ഐടിഐ(എൻടിസി) പരീക്ഷയിൽ 60 ശതമാനം മാർക്ക്‌ വേണം. ഷിഫ്‌റ്റ്‌ എൻജിനിയർ(കെമിക്കൽ), അസിസ്‌റ്റന്റ്‌ മാനേജർ(  കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്‌ട്രുമെന്റേഷൻ), പ്ലാന്റ്‌ എൻജിനിയർ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്‌ട്രുമെന്റേഷൻ തസ്‌തികകളിൽ 33 ഴെിവുമുണ്ട്‌. യോഗ്യത ബിഇ/ബിടെക്,‌ പ്രവൃത്തിപരിചയം. ഡിസംബർ 18വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം www.tnpl.com Read on deshabhimani.com

Related News