പൊതുമേഖലാ ബാങ്കുകളിൽ 
710 ഓഫീസർ



 പൊതുമേഖലാ ബാങ്കുകളിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ ഒഴിവുകളിലേക്കുള്ള നിയമനത്തിന്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സണൽ സെലക്‌ഷൻ (ഐബിപിഎസ്‌) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കനറാ ബാങ്ക്‌, ഇന്ത്യൻ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ,  ബാങ്ക്‌ ഓഫ്‌ ബറോഡ, സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, പഞ്ചാബ്‌ നാഷണൽ ബാങ്ക്‌,  ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്ര, യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യൻ ഓവർസീസ്‌ ബാങ്ക്‌, പഞ്ചാബ്‌ ആൻഡ്‌ സിന്ധ്‌ ബാങ്ക്‌, യൂക്കോ ബാങ്ക്‌ എന്നീ 11 പൊതുമേഖലാ ബാങ്കുകളിലെ ഒഴിവുകളിലേക്കാണ്‌ വിജ്ഞാപനം. 2023–-24 വർഷത്തെ ഒഴിവുകളിലേക്കാണ്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്‌. 710 ഒഴിവുണ്ട്‌. ഐടി ഓഫീസർ, അഗ്രിക്കൾച്ചറൽ ഫീൽഡ്‌ ഓഫീസർ, രാജ്‌ഭാഷാ അധികാരി, ലോ ഓഫീസർ, എച്ച്‌ആർ/ പേഴ്‌സണൽ ഓഫീസർ, മാർക്കറ്റിങ്‌ ഓഫീസർ തുടങ്ങിയ തസ്‌തികകളിലാണ്‌ ഒഴിവ്‌. പ്രായം: 20–-30. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാവും. പ്രിലിമിനറി പരീക്ഷയ്‌ക്ക്‌ കേരളത്തിൽ കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂർ, ആലപ്പുഴ, കൊച്ചി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ കേന്ദ്രങ്ങളാണ്‌. ലക്ഷദ്വീപിൽ കവരത്തി കേന്ദ്രം. ഓൺലൈനായി അപേക്ഷ നൽകണം. അവസാന തീയതി നവംബർ 21. വിശദവിവരങ്ങൾക്ക്‌ www.ibps.in കാണുക. Read on deshabhimani.com

Related News