വിവിധ സ്ഥാപനങ്ങളിൽ അപ്രന്റീസ്



സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസ്‌ഷിപ്പിന്‌ എൻജിനിയറിങ്‌ ഡിപ്ലോമയുള്ളവർക്ക്‌ അപേക്ഷിക്കാം. കെഎസ്‌ഇബി, കെൽട്രോൺ, ഫാക്ട്‌,  ടെക്‌നോ പാർക്ക്‌, മലബാർ സിമന്റ്‌സ്‌, ഉദുമ ടെക്‌സ്‌റ്റൈൽ മിൽ, കൊച്ചി, കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, കേരള ഇലക്‌ട്രിക്കൽ ആൻഡ്‌ അലൈഡ്‌ എൻജിനിയറിങ്‌ കമ്പനി, കോട്ടയം റബർ പാർക്ക്‌, ഹിന്ദുസ്ഥാൻ ഓർഗാനിക്‌ കെമിക്കൽസ്‌, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്‌ തുടങ്ങി 17 സ്ഥാപനങ്ങളിലാണ്‌ അവസരം.  1173 ഒഴിവുണ്ട്‌. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‌ കീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡവലപ്‌മെന്റ്‌ സെന്ററും കേന്ദ്ര സർക്കാരിന്‌ കീഴിലുള്ള ചെന്നൈ ബോർഡ്‌ ഓഫ്‌ അപ്രന്റിസ്‌ഷിപ്പ്‌ ട്രെയിനിങ്ങും ചേർന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌.  അഭിമുഖം നവംബർ 19ന്‌ രാവിലെ 9.30 മുതൽ വൈകിട്ട്‌ അഞ്ച്‌ വരെ കളമശേരി ഗവ. പോളിടെക്‌നിക്‌ കോളേജിൽ. അഭിമുഖത്തിന്‌ മുമ്പായി എസ്‌ഡി സെന്ററിൽ രജിസ്‌റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്‌   www.sdcentre.org കാണുക.  Read on deshabhimani.com

Related News