ഇന്ത്യൻ ഓയിൽ 
കോർപറേഷനിൽ 465 അപ്രന്റിസ്



ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൈപ്പ്‌ ലൈൻസ്‌ ഡിവിഷനിൽ അപ്രന്റിസിന്റെ 465 ഒഴിവുണ്ട്‌. വെസ്‌റ്റേൺ, ഈസ്‌റ്റേൺ, നോർത്തേൺ, സതേൺ, സൗത്ത്‌ ഈസ്‌റ്റേൺ  മേഖലകളിലാണ്‌ ഒഴിവ്‌. ടെക്‌നീഷ്യൻ അപ്രന്റിസ്‌, ട്രേഡ്‌ അപ്രന്റിസ്‌, ഡാറ്റ എൻട്രി ഓപറേറ്റർ  വിഭാഗങ്ങളിലാണ്‌ അവസരം.  അപേക്ഷ ഓൺലൈനായി നൽകണം. അവസാന തീയതി നവംബർ 30. വിശദവിവരങ്ങൾക്ക്‌ https://plapps.indianoil.in കാണുക. Read on deshabhimani.com

Related News