കേരള റോഡ് ഫണ്ട് ബോർഡിൽ



കേരള റോഡ് ഫണ്ട് ബോർഡിൽ (കെആർഎഫ്ബി) പ്രോജക്ട് എൻജിനിയർ, സൈറ്റ് സൂപ്പർവൈസർ, തസ്തികകളിലെ 289 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. പ്രോജക്ട് എൻജിനയർ 89 ഒഴിവും സൈറ്റ് സൂപ്പർവൈസർ 200 ഒഴിവുമാണുള്ളത്. പ്രോജക്ട് എൻജിനിയർ യോഗ്യത ബിടെക്(സിവിൽ), രണ്ട് വർഷത്തെ പരിചയം. ബിരുദാനന്തരബിരുദവും എംഎസ് പ്രോജക്ടിൽ പരിചയവും വർക്ക് നടപ്പാക്കൽ, ബിൽ തയ്യാറാക്കുന്നതിൽ അറിവ് എന്നിവ അഭിലഷണീയം. സൈറ്റ് സൂപ്പർവൈസർ യോഗ്യത സിവിൽ എൻജിനിയറിങിൽ ഡിപ്ലോമ, രണ്ട് വർഷത്തെ പരിചയം. എംഎസ് പ്രോജക്ടിൽ പരിചയവും വർക്ക് നടപ്പാക്കൽ, ബിൽ തയ്യാറാക്കുന്നതിൽ അറിവ് എന്നിവ അഭിലഷണീയം. ഇരുതസ്തികകളിലും ഉയർന്ന പ്രായം 40. നിയമാനുസൃത വയസ്സിളവ് ലഭിക്കും. 2018 സെപ്തംബർ 30 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.www.cmdkerala.net www.cmdkerala.netഎന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഒക്ടോബർ 17. വിശദവിവരം website ൽ. Read on deshabhimani.com

Related News