ഐടിഐ ലിമിറ്റഡിൽ ഒഴിവുണ്ട്



ബംഗളൂരുവിലെ ഐടിഐ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 31 മാനേജർ ഒഴിവുണ്ട്‌. അഞ്ചുവർഷത്തേക്കായിരിക്കും നിയമനം.  എക്‌സിക്യൂട്ടീവ്‌ ‌  ഡയറക്ടർ (പ്രോജകട്‌സ് / ടെക്‌നോളജി) 2, ജനറൽ മാനേജർ–- ടെക്‌നോളജി/ പ്രോജകട്‌‌സ്‌ 2, ജനറൽ മാനേജർ–- നെറ്റ്‌ വർക്‌സ്1, ജനറൽ മാനേജർ ഐടി സെക്യൂരിറ്റി 1,‌ ഡെപ്യൂട്ടി ജനറൽ മാനേജർ 8 (ടെക്‌നോളജി/പ്രോജക്ട്‌ 4, നെറ്റ്‌വർക്‌സ്‌ 2, ഐടി ആൻഡ്‌ സെക്യൂരിറ്റി 2), മാനേജർ 16 (ടെക്‌നോളജി/നെറ്റ്‌വർക്‌സ്‌ 3, ഐടി ആൻഡ്‌ സെക്യൂരിറ്റി 3, ടെക്‌നോളജി 4) മെഡിക്കൽ സർവീസ്‌ 1. വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.itiltd.in എന്ന website കാണുക. ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും Addl, General Manger--HR, ITI Limited, Regd And Corporate Office ITI Bhavan, Doorvani Nagar, Benguluru--560016 എന്ന വിലാസത്തിൽ അയയ്‌ക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 26. സെപ്‌തംബർ രണ്ട്‌ വരെ തപാലിൽ സ്വീകരിക്കും.   Read on deshabhimani.com

Related News