എസ്‌ബിഐയില്‍ ജൂനിയര്‍ അസോസിയേറ്റ് ഒഴിവുകള്‍



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്), ജൂനിയര്‍ അഗ്രികള്‍ച്ചറല്‍ അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലായി 17140 ഒഴിവ്. ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍മാത്രം 10726 ഒഴിവാണുള്ളത്;  കേരളത്തില്‍ 280 ഒഴിവ്. അഗ്രികള്‍ച്ചര്‍ അസോസിയേറ്റ് തസ്തികയില്‍ 3008 ഒഴിവ്. കേരളത്തില്‍ അഞ്ച് ഒഴിവ്. ക്ളറിക്കല്‍ കേഡറില്‍പെടുന്ന തസ്തികയാണിത്. ജൂനിയര്‍ അസോസിയേറ്റ് തസ്തികക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ജൂനിയര്‍ അരഗികള്‍ച്ചര്‍ അസോസിയേറ്റ് തസ്തികയ്ക്ക് അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ ബിരുദം. രണ്ടു തസ്തികക്കും ബിരുദം അവസാനവര്‍ഷപരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്റര്‍വ്യൂവിന് ക്ഷണിക്കപ്പെട്ടാല്‍ 2016 ജൂണ്‍ 30നകം ബിരുദപരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കണം. 2016 ഏപ്രില്‍ ഒന്നിന് 20 വയസിനും 28 വയസിനും ഇടയ്ക്ക് പ്രായം. 1988 ഏപ്രില്‍ രണ്ടിനും 1996 ഏപ്രില്‍ ഒന്നിനും ഇടയ്ക്ക് (രണ്ടുതീയതികളും ഉള്‍പ്പടെ) ജനിച്ചവര്‍ മാത്രം അപേക്ഷിക്കുക.  സംവരണ വിഭാഗത്തിന് നിയമാനുസൃതം വയസിളവ്. 15 വര്‍ഷം സര്‍വീസും സൈന്യത്തിന്റെ സ്പെഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എഡ്യൂക്കേഷനുമുള്ള പത്താംക്ളാസുകാരായ വിമുക്തഭടന്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും 100 രൂപ. ഓണ്‍ലൈനായിതന്നെ ഫീസും അടയ്ക്കാം. www.statebankofindia.com, www.sbi.co.in  വെബ്സൈറ്റുകളിലെ വിജ്ഞാപനം വായിച്ചശേഷം ഓണ്‍ലൈനായി അപേക്ഷിക്കുക. ഏപ്രില്‍ 25വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News