ബാങ്ക് ഓഫ് ബറോഡയില്‍ 
സ്പെഷ്യലിസ്റ്റ് ഓഫീസര്‍



ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി അപേക്ഷിക്കാം. 105 ഒഴിവുണ്ട്.  മാനേജര്‍ ഡിജിറ്റല്‍ ഫ്രോഡ്(എംഎംജിഎസ് രണ്ട്) 15 ഒഴിവ്, പ്രായം 24–34. ക്രെഡിറ്റ് ഓഫീസര്‍ 40, പ്രായം 25–37. ക്രെഡിറ്റ് എക്സ്പോര്‍ട്/ഇംപോര്‍ട് ബിസിനസ് 20, പ്രായം 28–-40/25–-37. ഫോറക്സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ് മാനേജര്‍ 30, പ്രായം 26–-40/24–-35. എല്ലാ തസ്തികയിലേക്കും ആവശ്യമായ കുറഞ്ഞയോഗ്യത ബിരുദം. ബന്ധപ്പെട്ട വിഷയത്തില്‍ സ്പെഷ്യലൈസേഷനോടെ പിജി ഡിപ്ലോമ. www.bankofbaroda.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 24. വിശദവിവരം വെബ്സൈറ്റില്‍. Read on deshabhimani.com

Related News