ഐഒസിയില്‍ 58 നോണ്‍ എക്സിക്യൂട്ടീവ്



ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ബീഹാറിലെ ബറൌനി റിഫൈനറിയില്‍ നോണ്‍ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 58 ഒഴിവുണ്ട്. ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് IV (പ്രൊഡക്ഷന്‍)- 37, പിആന്‍ഡ് യു ബോയിലര്‍- 03, പിആന്‍ഡ് യു ടര്‍ബൈന്‍- 03, ഇലക്ട്രിക്കല്‍- 05, ഫയര്‍ ആന്‍ഡ് സേഫ്റ്റി- 01, ജൂനിയര്‍ കണ്‍ട്രോള്‍ റൂം  ഓപറേറ്റര്‍ ഗ്രേഡ് IV 03,  ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് ഗ്രേഡ് IV- 04, ജൂനിയര്‍ മെറ്റീരിയല്‍സ് അസിസ്റ്റന്റ് ഗ്രേഡ് IV 01, ജൂനിയര്‍ നേഴ്സിങ്് അസിസ്റ്റന്റ് ഗ്രേഡ് IV- 01 എന്നിങ്ങനെയാണ് ഒഴിവ്. ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ളോമ. ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് യോഗ്യത ബിഎസ്സി (മാത്സ്, ഫിസിക്സ്, കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി), ഫയര്‍ ആന്‍ഡ് സേഫ്റ്റി യോഗ്യത പത്താം ക്ളാസ്സും നാഗ്പൂരിലെ എന്‍എഫ്എസ്സിയില്‍നിന്നുള്ള  സബ് ഓഫീസേഴ്സ് കോഴ്സ്/ തത്തുല്യം, ഹെവിഡ്രൈവിങ് ലൈസന്‍സ് അത്യാവശ്യം, ശാരീരിക യോഗ്യത: ഉയരം 165 സെ.മീ തൂക്കം 50 കിലോ, നെഞ്ചളവ്  81 സെ.മീ. വികസിപ്പിക്കുമ്പോള്‍ 86.5, മികച്ച കാഴ്ച ശക്തി. നേഴ്സിങ് അസിസ്റ്റന്റ് യോഗ്യത ബിഎസ്സി നേഴ്സിങ് അല്ലെങ്കില്‍ തത്തുല്യം പ്രായം: 18-26. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫീസ് 150 രൂപ ഓണ്‍ലൈനായി അടയ്ക്കണം. എസ്സി/എസ്ടി/ അംഗപരിമിതര്‍ ഫീസടയ്ക്കേണ്ടതില്ല. www.iocrefrecruit.in www.iocrefrecruit.inഎന്ന website വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും upload ഡ്ചെയ്യണം. അവസാന തിയതി ജനുവരി 20. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് അനുബന്ധരേഖകള്‍ സഹിതംDeputy General Manager (HR), Barauni Refinery, PO Barauni Oil Refinery, Begusarai, Bihar-851114  എന്ന വിലാസത്തില്‍ ജനുവരി 31നുള്ളില്‍ അയക്കണം. വിശദമായ വിജ്ഞാപനം website ല്‍. Read on deshabhimani.com

Related News