LDC പരീക്ഷ പിഎസ്സി റദ്ദാക്കില്ല



തിരുവനന്തപുരം > പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍  നടത്തിയ എല്‍ഡിസി പരീക്ഷയുടെ ചോദ്യങ്ങളെ പറ്റി ചിലര്‍ ഉന്നയിച്ച പരാതിയില്‍ പരീക്ഷ റദ്ദുചെയ്യില്ല. ചോദ്യങ്ങളില്‍ ചിലത് സിലബസിന് പുറത്തുനിന്നാണെന്നുള്ള ചിലരുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് ജടഇ യുടെ പ്രാഥമിക വിലയിരുത്തല്‍.  ഇതു സംബന്ധിച്ച് പിഎസ്സി അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന ടെക്നിക്കല്‍ കമ്മിറ്റി പരിശോധിച്ചു വരികയാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 21ന് ചേരുന്ന പിഎസ്സി യോഗത്തില്‍ സമര്‍പ്പിച്ചേക്കും. ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ് പ്രധാനമായും സിലബസിന് പുറത്തുനിന്നു ചോദ്യങ്ങള്‍ വന്നുവെന്ന  ആക്ഷേപം ഉയര്‍ന്നത്. കേരള ചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായി സിലബസ് നിര്‍ദേശിക്കാറുണ്ടെന്നും ഇതില്‍ നിര്‍ദേശിക്കാത്ത ഭാഗത്തുനിന്ന് ചോദ്യങ്ങള്‍ വന്നുവെന്നുമായിരുന്നു പരാതി. എല്‍ഡി ക്ള     ര്‍ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിരം ചോദ്യശേഖരം രൂപപ്പെടുത്തുക, പരീക്ഷാ പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിഎസ്സി തുടക്കം കുറിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കാനാണ് ആലോചന. ചോദ്യകര്‍ത്താക്കള്‍ക്കുള്ള പ്രതിഫലവും വര്‍ധിപ്പിച്ചേക്കും.    Read on deshabhimani.com

Related News