ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെ‌ന്റ് കോഴിക്കോട്



ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ക്യാമ്പസിലേക്ക് സ്ഥിരം, കരാര്‍ നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റുമാരുടെ അഞ്ച് സ്ഥിരം ഒഴിവുകളുണ്ട്. ജനറല്‍-1, ഒബിസി-3, എസ്ടി-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. ശമ്പളം 9300-34800+ 4200 ഗ്രേഡ്പേ. യോഗ്യത: ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും. 6 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 35. ജൂനിയര്‍ എന്‍ജിനിയറുടെ (സിവില്‍) ഒഴിവുകള്‍ ഒന്ന് ജനറലും ഒന്ന് പട്ടികജാതി സംവരണവും. ശമ്പളം: 9300-34800+4200 ഗ്രേഡ്പേ. യോഗ്യത: സിവില്‍ എന്‍ജിനിയറിങ് ബിരുദം, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഡിപ്ളോമയും എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. സ്ഥിരം നിയമനം. പ്രായം: 35. ജൂനിയര്‍ എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)-1ഒബിസി സ്ഥിരം നിയമനം. യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ളോമയും എട്ട് വര്‍ഷത്തെ തൊഴില്‍ പരിചയവും അല്ലെങ്കില്‍ ബിരുദവും മൂന്നുവര്‍ഷത്തെ പരിചയവും. പ്രായം 38. അക്കൌണ്ടന്റ് (സ്ഥിരം) ജനറല്‍ 2. യോഗ്യത: ബികോം, ബിബിഎ, ഇന്റര്‍ സിഎ, ഐസിഡബ്ള്യുഎ. ആറ് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 35. ചീഫ് മാനേജര്‍ (HR) ചീഫ് മാനേജര്‍ (പര്‍ചേസ്) ERP അഡ്വൈസര്‍ എന്നീ ഒഴിവുകളിലേക്ക് ഡെപ്യൂട്ടി/കരാര്‍ നിയമനങ്ങള്‍ക്ക് അപേക്ഷ ഷണിച്ചു. അപേക്ഷാഫീസ് 118 രൂപ സെപ്തംബര്‍ എട്ടുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റ് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (ഒഞ) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട്, ഐഐഎം കോഴിക്കോട് ക്യാമ്പസ്, കുന്ദമംഗലം, കോഴിക്കോട്, കേരളം 673570 എന്ന വിലാസത്തില്‍ അയക്കണം. വിശദാംശങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും website സന്ദര്‍ശിക്കുക.www.iimk.ac.in   Read on deshabhimani.com

Related News