സിപിസിആര്‍ഐയില്‍ സ്കില്‍ഡ് സൂപ്പര്‍വൈസര്‍



കാസര്‍കോട് സെന്‍ട്രല്‍ പ്ളാന്റേഷന്‍ ക്രോപ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്കില്‍ഡ് സൂപ്പര്‍വൈസറി സ്റ്റാഫിനെ നിയമിക്കുന്നു. ഒരു ഒഴിവാണ് ഉള്ളത്. ഇതിലേക്ക് എഴുത്തുപരീക്ഷ അടക്കമുള്ള അഭിമുഖം നടത്തും. പ്രോജക്ടിന്റെ ആവശ്യാര്‍ഥമുള്ള താല്‍ക്കാലിക നിയമനമാണ്. യോഗ്യത: ബിഎസ്സി (അഗ്രികള്‍ചര്‍), ബിഎസ്സി സുവോളജി/അഗ്രികള്‍ചറില്‍ പിജി ഡിപ്ളോമ/ബിഎസ്സി ലൈഫ് സയന്‍സ്. 2018 മാര്‍ച്ച് 31വരെയോ പ്രോജക്ട് കാലാവധി വരെയോ (ഏതാണോ ആദ്യം) ആണ് കാലാവധി. പ്രായം: പുരുഷന്മാര്‍ക്ക് 30. സ്ത്രീകള്‍ക്ക് 35. എസ്സി, എസ്ടി, ഒബിസി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും. ശമ്പളം 12000 രൂപ. അഭിമുഖം/എഴുത്തുപരീക്ഷ ആഗസ്ത് 17 ന് രാവിലെ 9.30 ന്. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും പ്രായം, യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും പകര്‍പ്പും സഹിതം രാവിലെ ഒമ്പതിന് കാസര്‍കോട് കുഡ്ലുവിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് www.cpcri.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. Read on deshabhimani.com

Related News