ഹൈക്കോടതിയില്‍ ടെക്നിക്കല്‍ സ്റ്റാഫ്



കേരള ഹൈക്കോടതിയുടെ ഇ-കോര്‍ട്ട് പദ്ധതിയിലേക്ക് ടെക്നിക്കല്‍ ടീമിനെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ പത്ത് ഒഴിവുകളിലാണ് നിയമനം. ഡവലപ്പര്‍-5 , സീനിയര്‍ ഓഫീസര്‍-1, സീനിയര്‍ ഓഫീസര്‍/ടെക്നിക്കല്‍ അസിസ്റ്റന്റ് -2, സീനിയര്‍ ഡവലപ്പര്‍-2 പോസ്റ്റുകളിലാണ് നിയമനം. ഡവലപ്പര്‍: യോഗ്യത കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ഐടി എന്നിവയിലൊന്നില്‍ സ്പെഷ്യലൈസേഷനോടെ ബിഇ/ ബിടെക്/ എംഎസ്സി/ എംസിഎ. php+postgresql/mysol സോഫ്റ്റ്വേര്‍ ഡെവലപ്മെന്റില്‍ പരിചയം. ശമ്പളം: 25209. സീനിയര്‍ ഓഫീസര്‍: യോഗ്യത കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ഐടി എന്നിവയിലൊന്നില്‍ സ്പെഷ്യലൈസേഷനോടെ ബിഇ/ ബിടെക്/ എംഎസ്സി. സെര്‍വര്‍ അഡ്മിനിസ്ട്രേഷന്‍/ലാന്‍/ഡിബിഎ/ടെക്നിക്കല്‍ ട്രബിള്‍ ഷൂട്ടിങ് ആന്‍ഡ് സപ്പോര്‍ട്ട് ഇന്‍ ഹാര്‍ഡ്വേറില്‍ മൂന്നുവര്‍ഷത്തെ പരിചയം. ശമ്പളം: 30800. സീനിയര്‍ ഓഫീസര്‍/ടെക്നിക്കല്‍ അസിസ്റ്റന്റ്: യോഗ്യത: യോഗ്യത കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ഐടി എന്നിവയിലൊന്നില്‍ സ്പെഷ്യലൈസേഷനോടെ ബിഇ/ ബിടെക്/ എംഎസ്സി. സെര്‍വര്‍ അഡ്മിനിസ്ട്രേഷന്‍/ലാന്‍/ഡിബിഎ/ടെക്നിക്കല്‍ ട്രബിള്‍ ഷൂട്ടിങ് ആന്‍ഡ് സപ്പോര്‍ട്ട് ഇന്‍ ഹാര്‍ഡ്വേറില്‍ മൂന്നുവര്‍ഷത്തെ പരിചയം. ശമ്പളം: 19800. സീനിയര്‍ ഡവലപ്പര്‍: യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ് ഇലക്ട്രോണിക്സ്്, ഐടി എന്നിവയിലൊന്നില്‍ സ്പെഷ്യലൈസേഷനോടെ ബിഇ/ ബിടെക്/ എംഎസ്സി/ php+postgresql/mysol software ഡെവലപ്മെന്റില്‍ മൂന്നുവര്‍ഷം പരിചയം. ശമ്പളം: 35291. 1982 ജനുവരി രണ്ടിനുശേഷം ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. അനലിറ്റിക്കല്‍/ ടെക്നിക്കല്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഒരു വര്‍ഷത്തേക്കാണ് നിയമനം. മൂന്നുവര്‍ഷംവരെ കരാര്‍ നീട്ടിയേക്കും. അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ. രണ്ടു ഘട്ടങ്ങളിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. ആദ്യഘട്ടത്തില്‍ അപേക്ഷകനെ സംബന്ധിച്ച വിവരങ്ങളും രണ്ടാമത്തേതില്‍ ഫോട്ടോ, ഒപ്പ് എന്നിവ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുകയും വേണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പികളോ മറ്റു രേഖകളോ അയക്കേണ്ടതില്ല. ഒന്നിലധികം തസ്തികകളിലേക്ക് വെവ്വേറെ അപേക്ഷ നല്‍കണം. അവസാന തിയതി ആഗസ്ത് 22. ഫോണ്‍: 0484 2562235. Read on deshabhimani.com

Related News